2014, നവംബർ 20, വ്യാഴാഴ്‌ച

ബോധോദയം


---------------------------------------------------
തീവ്രപ്രണയത്തിന്റ
നേര്‍ക്കാഴ്ചകളും ഗാഢമൌനങ്ങളും
ഉന്മത്തമാംശിരസ്സിനെ
തിരശ്ചീനമാക്കവേ
ചുടുചുംബനത്തിന്‍
സീല്ക്കാരത്തിന്നൊടുവില്‍
അവളവന്റ കാതോട്ചുണ്ടുകള്‍
ചേര്‍ത്തു മൃദുമന്ത്രണം
“നീ എന്റ ഹൃദയമാണ്"
ആഹ്ളാദത്തിരമാലകള്‍ ആകാശത്ത്
പ്രണയരാഗംചാര്‍ത്തുന്നതും
നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നതും
നിലാവിന്റ ചീളുകളുടെ നനുത്തസ്പര്‍ശവും
നേര്‍ത്തലഹരിയായ് അവന്‍ നുണഞ്ഞു
കണ്ണുകളടച്ച് കാലംകഴിച്ച്
പ്രണയാന്ധകാരത്തില്‍
മുങ്ങിപ്പൊങ്ങിയവന്‍
സത്യത്തിലേക്കുണര്‍ന്നത്
“താല്പര്യമില്ലെന്ന”-
കഠിനവാക്കുകള്‍ക്കൊടുവിലാണ്.
അപാരമായ തിരിച്ചറിവിന്റ
ആത്മബോധത്തിലേക്കുള്ള
എടുത്തെറിയലായിരുന്നു അത്.
തല്പര്യമില്ലായ്മയാണെല്ലോ
മനുഷ്യനെ വൈരാഗിയാക്കുന്നതും
ആത്മബോധത്തിലേക്കു നയിക്കുന്നതും.

////ബന്‍സി ജോയ്

1 അഭിപ്രായം:

lola പറഞ്ഞു...

മറ്റാരും കാണാത്തതു കാണും, ശപിച്ച് കൊണ്ട് കൊഞ്ചും, ചിരിച്ച് കൊണ്ടു കരയും, മോഹിച്ച് കൊണ്ട് വെറുക്കും(M.T). എന്ത് ചെയ്യാം? അതായി പോയി ഞങ്ങളുടെ സ്വഭാവം.

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...